‘സ്റ്റേഷനില്‍ പോയത് നീതി കിട്ടുമെന്ന് കരുതിയാണ്’: മോഫിയുടെ മാതാവ്

‘സ്റ്റേഷനില്‍ പോയത് നീതി കിട്ടുമെന്ന് കരുതിയാണ്’: മോഫിയുടെ മാതാവ്

സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിൽ എത്തിയ മകളോട് സിഐ ഒരു ആശ്വാസവാക്ക് പറഞ്ഞിരുന്നെങ്കില്‍ അവളിന്ന് ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് മോഫിയ പര്‍വീണിന്‍റെ മാതാവ്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്തത്.

പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ നേരിട്ട അവഹേളനം മോഫിയയെ തളര്‍ത്തി. ഇതുവരെയും സിഐക്കെതിരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ്, സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയില്‍ അല്ലാതിരുന്നിട്ടുകൂടി താനിപ്പോള്‍ ഇതെല്ലാം പറയുന്നതെന്നും വിതുമ്പലോടെ മാതാവ് പറഞ്ഞു.

Leave A Reply
error: Content is protected !!