യാത്ര ദുരിതം : പാടശേഖരം റോഡ് സഞ്ചാരയോഗ്യമാക്കണം

യാത്ര ദുരിതം : പാടശേഖരം റോഡ് സഞ്ചാരയോഗ്യമാക്കണം

വര്‍ക്കല: കരുനിലക്കോട് ഗവണ്‍മെന്റ് എല്‍.പി സ്കൂള്‍ ജംഗ്ഷനില്‍ നിന്നും പാടശേഖരം വരെയുളള റോഡിന്റെ അവസ്ഥ ദുഷ്കരമാണ് .ടാറിട്ട റോഡ് മഴവെളളപ്പാച്ചിലില്‍ കുത്തിയൊലിച്ചുപോയി.വിദ്യാര്‍ത്ഥികളും കര്‍ഷകരും റോഡിനിരുവശങ്ങളിലുമുള്ള ക്ഷേത്രങ്ങളില്‍ പോകുന്നവരുംനാട്ടുകാരും അനുഭവിക്കുന്ന വളരെ വലിയ യാത്രാദുരിതമാണ് .

പാടശേഖരത്തിലേക്ക് വളവും മറ്റു സാധനങ്ങളും വാഹനങ്ങളില്‍ എത്തിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇരു ചക്രവാഹനങ്ങള്‍ പതിവായി അപകടത്തില്‍പെടുന്നു. ഒാട്ടോറിക്ഷ ഉള്‍പ്പെടെയുളള മറ്റുവാഹനങ്ങള്‍ ഇതുവഴി ഓട്ടംവരാന്‍ തയ്യാറാകുന്നില്ല.റോഡ് എത്രയുംവേഗം പുനര്‍നിര്‍മ്മിച്ച്‌ സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!