“മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു” : ഹരീഷ് പേരടി

“മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു” : ഹരീഷ് പേരടി

കൊച്ചി: നടന്‍ ഹരീഷ് പേരടി മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളാണ്. ശക്തമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ അദ്ദേഹം പലപ്പഴും പല വിഷയത്തിലും തൻറെ നിലപാട് അറിയിക്കാറുണ്ട്. ഡിവൈഎഫ്ഐ നടത്തിയ ഫുഡ് ഫെസ്റ്റില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ ഉയര്‍ത്തുന്നത് മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന ചോദ്യവുമായാണ്.

ഡിവൈഎഫ്ഐ ഫുഡ് ഫെസ്റ്റ് നടത്തിയത് ഹലാല്‍ വിവാദത്തില്‍ സംഘപരിവാറിന്റെ വിദ്വേഷണ പ്രചരണങ്ങള്‍ക്കെതിരെയായിരുന്നു. ‘മലപ്പുറത്ത് പന്നി വിളമ്പിയെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്ഐ ആണ്, അല്ലെങ്കില്‍ വെറും ഡിങ്കോള്‍ഫികളാണ്’, . ഡിവൈഎഫ്ഐ ഫുഡ് സ്ട്രീറ്റ് കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ ജില്ല ആസ്ഥാനങ്ങളില്‍ സംഘടിപ്പിച്ചത് .

പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

Dyfi യോട് ഒരു ചോദ്യം …മലപ്പുറത്ത് പന്നി വിളമ്പിയോ?..ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു…മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും DYFIയുടെ മലപ്പുറം പേജിൽ പോലും കണ്ടില്ല..മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കിൽ നിങ്ങൾ DYFI ആണ്…അല്ലെങ്കിൽ..വെറും ഡിങ്കോളാഫികളാണ്…മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒർജിനൽ ഫോട്ടോ അയ്ച്ച് തന്നാൽ ഈ പോസ്റ്റ് പിൻ വലിക്കുന്നതാണ്…ലാൽ സലാം…💪💪💪❤️❤️❤️❤️

Leave A Reply
error: Content is protected !!