റാന്നിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു അപകടം

റാന്നിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു അപകടം

റാന്നി: റാന്നി – വടശേരിക്കര റൂട്ടിലെ പാലച്ചുവട് സബ് സ്റ്റേഷന്‍ പടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു അപകടം . അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ 20 ഓളം പേ‌ര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാവിലെ 10.15 ഓടെയാണ് അപകടം നടന്നത് . യാത്രക്കാരുമായി വടശേരിക്കര ഭാഗത്തു നിന്നെത്തിയ ബസും എതിര്‍ ദിശയില്‍ നിന്നും നിയന്ത്രണം വിട്ടെത്തിയ ലോറിയും തമ്മില്‍ ഇടിക്കുകയായിരുന്നു.

നാട്ടുകാര്‍ പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. റാന്നി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികൾ സ്വീകരിച്ചു.

Leave A Reply
error: Content is protected !!