ജയലളിതയുടെ വീട് മ്യൂസിയമാക്കിയ നടപടി മദ്രാസ്​ ഹൈകോടതി റദ്ദാക്കി

ജയലളിതയുടെ വീട് മ്യൂസിയമാക്കിയ നടപടി മദ്രാസ്​ ഹൈകോടതി റദ്ദാക്കി

തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലെ വേദനിലയം ഏറ്റെടുത്തു മ്യൂസിയമാക്കിയ തമിഴ്നാട് സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി.ജ​യ​ല​ളി​ത​യു​ടെ പി​ന്തു​ട​ർ​ച്ചാ​വ​കാ​ശി​ക​ളാ​യ ജെ. ​ദീ​പ​ക്, ജെ. ​ദീ​പ എ​ന്നി​വ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ൽ ജ​സ്​​റ്റി​സ്​ എ​ൻ. ശേ​ഷ​സാ​യി​യാ​ണ്​ ഉ​ത്ത​ര​വി​ട്ട​ത്.ജെ. ​ദീ​പ​ക്, ജെ. ​ദീ​പ എ​ന്നി​വ​ർ​ക്ക്​ മൂ​ന്നാ​ഴ്​​ച​ക്ക​കം സ്വ​ത്തു​വ​ക​ക​ൾ കൈ​മാ​റാ​ൻ കോ​ട​തി ചെ​ന്നൈ ജി​ല്ല ക​ല​ക്​​ട​ർ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി.

1960കളുടെ അവസാനത്തിൽ ജയലളിതയുടെ മാതാവ് വേദവല്ലി വാങ്ങിയതാണ് വേദനിലയം. 2017 ഓഗസ്റ്റ് 17ന് അന്നത്തെ മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമിയാണു സ്മാരകമാക്കി മാറ്റുമെന്നു പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരിയിൽ 67.90 കോടി രൂപയ്ക്ക് വീട് ഏറ്റെടുത്ത് മ്യൂസിയമാക്കാനുള്ള ഉത്തരവും പുറത്തിറക്കി. 2018 മേ​യ്​ 22ന്​ ​ഇ​തി​ന്​ ഓ​ർ​ഡി​ന​ൻ​സും പു​റ​പ്പെ​ടു​വി​ച്ചു. 24,322 ച​തു​ര​ശ്ര അ​ടി വി​സ്​​തീ​ർ​ണ​മു​ള്ള വേ​ദ​നി​ല​യം ബം​ഗ്ലാ​വി​ന്​ മാ​ത്രം നൂ​റു​കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ മ​തി​പ്പു​ണ്ട്.

Leave A Reply
error: Content is protected !!