ഞുണുങ്ങാറിൽ പുതിയ പാലത്തിന്റെ പണികള്‍ തുടങ്ങി

ഞുണുങ്ങാറിൽ പുതിയ പാലത്തിന്റെ പണികള്‍ തുടങ്ങി

ശബരിമല : പ്രളയത്തില്‍ തകര്‍ന്ന ഞുണുങ്ങാറിന് കുറുകെയുണ്ടായിരുന്ന താത്കാലിക പാലത്തിന് പകരം പുതിയ പാലത്തിന്റെ പണികള്‍ തുടങ്ങി .നിര്‍മ്മാണ ചുമതല ഇറിഗേഷന്‍ വകുപ്പിനാണ് . നെറ്റിനുള്ളില്‍ പാറക്കഷണങ്ങള്‍ അടുക്കി ഗാര്‍ബിയന്‍ സ്ട്രക്ച്ചറിലാണ് പാലം നിര്‍മ്മിക്കുന്നത്. പണികള്‍ പത്ത് ദിവസംകൊണ്ട്പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഞുണുങ്ങാറിലെ വെള്ളം ഒഴുകിപ്പോകുന്നതിനായി 12 കോണ്‍ക്രീറ്റ് പൈപ്പുകളും പാലത്തിന് കുറുകെയായി സ്ഥാപിക്കും. പരമ്ബരാഗതപാതയായ കരിമല വഴി എത്തുന്ന തീര്‍ത്ഥാടകര്‍ പമ്ബയില്‍ പ്രവേശിക്കാന്‍ ഉപയോഗിക്കുന്നതിനൊപ്പം ചെറിയാനവട്ടത്തെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റിലേക്കാവശ്യമായ കെമിക്കല്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും ട്രാക്ടറില്‍ ഇൗ താല്‍ക്കാലിക പാലത്തിലൂടെയായിരുന്നു കൊണ്ടുപോയിരുന്നത്.

പാലം വെള്ളത്തില്‍ ഒലിച്ചുപോയതോടെ ചെറിയാനവട്ടം പൂര്‍ണ്ണമായും ഒറ്റപ്പെടുകയും പ്ളാന്റിലേക്ക് സാധനങ്ങള്‍ എത്തിക്കാന്‍ കഴിയാതെ വരികയും ചെയ്തു. ഇൗ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പാലത്തിന്റെ നിര്‍മ്മാണം സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇന്നലെ പമ്ബയില്‍ അവലോകനയോഗത്തിന് എത്തിയ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍, അഡ്വ. കെ.യു.ജനീഷ് കുമാര്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ്. അയ്യര്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, മെമ്ബര്‍മാരായ മനോജ് ചരളേല്‍, പി.എം.തങ്കപ്പന്‍ എന്നിവരും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നോക്കിക്കണ്ടു.

Leave A Reply
error: Content is protected !!