മൂന്ന് ഐപിഎൽ സീസണുകളിലേക്ക് സിഎസ്‌കെ ധോണിയെ നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ട്

മൂന്ന് ഐപിഎൽ സീസണുകളിലേക്ക് സിഎസ്‌കെ ധോണിയെ നിലനിർത്തിയേക്കുമെന്ന് റിപ്പോർട്ട്

 

മെഗാ ലേലത്തിന് മുന്നോടിയായി, നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത മൂന്ന് സീസണുകളിലും തങ്ങളുടെ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ നിലനിർത്താൻ തീരുമാനിച്ചു. ധോണിയെ കൂടാതെ, സിഎസ്‌കെ 2021 ഐപിഎൽ കിരീട നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും ഓപ്പണർ റുതുരാജ് ഗെയ്‌ക്‌വാദിനെയും ഫ്രാഞ്ചൈസി നിലനിർത്തിയിട്ടുണ്ട്. ബിസിസിഐ നിയമങ്ങൾ അനുസരിച്ച്, ഓരോ ടീമിനും പരമാവധി നാല് കളിക്കാരെ നിലനിർത്താൻ അനുവാദമുണ്ട്.

മൊയീൻ അലിയെയും ടീമിൽ നിനിർത്താൻ ടീം തീരുമാനിച്ചിട്ടുണ്ട് . ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിലെ സ്ലോ ആൻഡ് ടേണിംഗ് ട്രാക്കിൽ അലി ഉപയോഗപ്രദമായ കളിക്കാരനാകും, എന്നിരുന്നാലും, തുടരാൻ അദ്ദേഹം സമ്മതിച്ചില്ലെങ്കിൽ, സി‌എസ്‌കെ മറ്റൊരു ഇംഗ്ലണ്ട് ക്രിക്കറ്റ് താരം സാം കുറനെ അവരുടെ നാലാമത്തെ കളിക്കാരനായി നിലനിർത്തുമെന്നുമാണ് റിപ്പോർട്ട് . തന്റെ അവസാന ടി20 മത്സരം ചെന്നൈയിലായിരിക്കുമെന്ന് നേരത്തെ ധോണി തന്നെ സ്ഥിരീകരിച്ചിരുന്നു.

Leave A Reply
error: Content is protected !!