കാന്‍സര്‍ കെയര്‍ സെന്ററിന്റെ 5-ാം വാര്‍ഷികാഘോഷവും നടന്നു

കാന്‍സര്‍ കെയര്‍ സെന്ററിന്റെ 5-ാം വാര്‍ഷികാഘോഷവും നടന്നു

പത്തനംതിട്ട: പരുമല സെന്റ് ഗ്രീഗോറിയോസ് ഇന്റര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ 5-ാം വാര്‍ഷികാഘോഷവും സ്പീച്ച്‌ സ്വാലോവിങ് ക്ലിനിക്, പ്രിവന്റീവ് ഓണ്‍കോളജി വിഭാഗങ്ങളുടെ ഉദ്ഘാടനവും നടന്നു.പരിപാടി ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ആശുപത്രിലെ ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരെ ആദരിക്കുകയും , പത്ത് രോഗികള്‍ക്ക് വീല്‍ചെയര്‍ സൗജന്യമായി വിതരണവും ചെയ്തു.ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.

ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോസ് മെത്രാപ്പോലീത്താ, ഡോ. അലക്‌സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ഡോ. യൂഹാനോന്‍ മാര്‍ ദിമയോസ് മെത്രാപ്പോലീത്ത, ഫാ.ഡോ. എം.ഒ. ജോണ്‍, ആശുപത്രി സി.ഇ.ഒ. ഫാ. എം.സി. പൗലോസ്, ഫാ. എം.സി. കുര്യാക്കോസ്, ഡോ. ഷെറിന്‍ ജോസഫ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. മാത്യൂസ് ജോസ്, മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, ഡോ. ആന്റോ ബേബി, റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്, ഡോ. സുകേഷ് സി. നായര്‍, മെഡിക്കല്‍ ഓങ്കോളജിസ്റ്റ്, ഡോ. ആദര്‍ശ് ആനന്ദ്, ഹെഡ് ആന്‍ഡ് നെക്ക് ഓങ്കോ സര്‍ജന്‍, എം. യോഹന്നാന്‍ ഈശോ, എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!