ജമ്മു കശ്മീരിൽ 370, 35എ വകുപ്പുകൾ പുന:സ്ഥാപിക്കണം; മെഹബൂബ മുഫ്തി

ജമ്മു കശ്മീരിൽ 370, 35എ വകുപ്പുകൾ പുന:സ്ഥാപിക്കണം; മെഹബൂബ മുഫ്തി

ബ​നി​ഹാ​ൾ-​ജ​മ്മു: ക​ശ്​​മീ​രി​നെ ത​ങ്ങ​ൾ​ക്കൊ​പ്പം നി​ല​നി​ർ​ത്ത​ണ​മെ​ന്ന്​ ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ 370ാം വ​കു​പ്പ്​ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന്​ ജ​മ്മു-​ക​ശ്​​മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മ​ഹ്​​ബൂ​ബ മു​ഫ്​​തി.രാജ്യത്ത് കേന്ദ്രസർക്കാർ ചെയ്യുന്ന തെല്ലാം ശരിയാണെന്ന ധാരണ അസ്ഥാനത്താണെന്നും കാർഷികബില്ലുമൂലം കർഷകര നുഭവിച്ച ദുരന്തം ഒരു പാഠമാണെന്നും മെഹബൂബ പറഞ്ഞു. റംബാനിലെ പൊതു സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മെഹബൂബ.

ജ​മ്മു-​ക​ശ്​​മീ​രി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ പാ​കി​സ്​​താ​നു​മാ​യി ച​ർ​ച്ച​ക്ക്​ സ​ന്ന​ദ്ധ​മാ​ക​ണ​മെ​ന്ന്​ ഞാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ ന​മ്മു​ടെ സ്വ​ന്തം ആ​ളു​ക​ളി​ൽ ചി​ല​ർ​ക്ക​ത്​ അ​ലോ​സ​ര​മു​ണ്ടാ​ക്കി. എ​ന്നെ വ​ഞ്ച​ക​യും രാ​ജ്യ​വി​രു​ദ്ധ​യു​മാ​ക്കാ​നാ​ണ്​ അ​വ​ർ ശ്ര​മി​ച്ച​ത്. ഇ​ന്ന​വ​ർ താ​ലി​ബാ​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു. ല​ഡാ​കി​ൽ ന​മ്മു​ടെ ഭൂ​മി നി​യ​മ​വി​രു​ദ്ധ​മാ​യി കൈ​യ​ട​ക്കു​ക​യും അ​രു​ണാ​ച​ലി​ൽ ഒ​രു ഗ്രാ​മം​ത​ന്നെ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്​​ത ചൈ​ന​യു​മാ​യും അ​വ​ർ ച​ർ​ച്ച ന​ട​ത്തു​ക​യാ​ണെ​ന്നും മ​ഹ്​​ബൂ​ബ ആ​രോ​പി​ച്ചു.

Leave A Reply
error: Content is protected !!