സ്കൂൾ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന്

സ്കൂൾ കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന്

ചെങ്ങന്നൂര്‍ : ഗവ. വൊക്കേഷണല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിര്‍മ്മിക്കുന്ന പുതിയ ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഇന്ന് നടക്കും. രണ്ട് കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിട്ടം നിർമ്മിച്ചത്.ഇതിന്റെ ഉദ്ഘാടനംമന്ത്രി വി.ശിവന്‍കുട്ടി നിർവഹിക്കും . മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി, നഗരസഭാ ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്,

കൗണ്‍സിലര്‍ വിജി. വി,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീദേവി ബാലകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഓഡിനേറ്റര്‍ എ.കെ പ്രസന്നന്‍, ആലപ്പുഴ ഡി.ഡി കെ.വി ഷൈല, മാവേലിക്കര ഡി.ഇ.ഒ പി.സുജാത, എ.ഇ.ഒ പൊന്നമ്മ ഇ.കെ, ബി.പി.ഒ ജി. കൃഷ്ണകുമാര്‍, യു.സുഭാഷ്, ആര്‍. ബിജു, പി.ആര്‍. പ്രദീപ് കുമാര്‍, ബി. ജയകുമാര്‍, രാജന്‍ കണ്ണാട്ട്, പി.ടി.എ പ്രസിഡന്റ് വര്‍ഗ്ഗീസ് പി. ജോര്‍ജ്ജ് എന്നിവര്‍ സംസാരിക്കും .

Leave A Reply
error: Content is protected !!