വിയന്ന ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ സൈനിക നടപടി പരിഗണനയിൽ; മുന്നറിയിപ്പുമായി അമേരിക്ക

വിയന്ന ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ സൈനിക നടപടി പരിഗണനയിൽ; മുന്നറിയിപ്പുമായി അമേരിക്ക

വിയന്ന ചർച്ച പരാജയപ്പെട്ടാൽ ഇറാനിൽ സൈനിക നടപടി പരിഗണനയിലെന്ന മുന്നറിയിപ്പുമായി അമേരിക്ക.യുഎസ് സെൻട്രൽ കമാന്‍ഡ് മേധാവി ജന. കെനത്ത്​ എഫ്​ മെകൻസി ആണ് ഇക്കാര്യം അറിയിച്ചത്.ഏതൊരു സാഹചര്യവും നേരിടാൻ യു.എസ്​ സൈനിക കേന്ദ്രങ്ങൾ സജ്ജമാണ്​. മേഖലയുടെ സുരക്ഷയും യു.എസ്​ താൽപര്യങ്ങളുമാണ്​ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.

ആണവായുധം സ്വന്തമാക്കുന്നതിന്​ ​ അരികിലാണ്​ ഇറാനുള്ളതെന്ന് യു.എസ്​ സെൻട്രൽ കമാന്‍ഡ്​ മേധാവി പറഞ്ഞു. പിന്നിട്ട അഞ്ചു വർഷത്തിനുള്ളിൽ ശക്​തിയേറിയ ബാലിസ്​റ്റിക്​ മിസൈൽ പ്ലാറ്റ്​ഫോമിന്​ ഇറാൻ രൂപം നൽകിയിട്ടുണ്ട്​. മിസൈൽ കൃത്യതയോടെ ലക്ഷ്യത്തിൽ എത്തിക്കാനുള്ള പ്രാപ്​തി ഇതിനകം ഇറാൻ തെളിയിച്ചതാണെന്നും യു.എസ്​ ​സെൻട്രൽ കമാന്‍ഡ്​ മേധാവി പറഞ്ഞു.

Leave A Reply
error: Content is protected !!