ദത്ത് വിവാദം; കുഞ്ഞിനെ നൽകിയതിൽ ആനാവൂര്‍ നാഗപ്പനും പങ്കുണ്ടെന്ന് അനുപമ

ദത്ത് വിവാദം; കുഞ്ഞിനെ നൽകിയതിൽ ആനാവൂര്‍ നാഗപ്പനും പങ്കുണ്ടെന്ന് അനുപമ

ദത്ത് വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ അനുപമ. കുഞ്ഞിനെ ദത്ത് നൽകിയതിൽ ആനാവൂരിനും പങ്കുണ്ടെന്ന് വിശ്വസിക്കുന്നു. ഷിജുഖാനെ സംരക്ഷിക്കുന്നത് ആനാവൂരിന്‍റെ പങ്ക് പുറത്തുവരുമെന്ന് ഭയന്നാണെന്നും അനുപമ മീഡിയവണിനോട് പറഞ്ഞു. ദത്ത് കേസില്‍ സമരം തുടരുമെന്നും അനുപമ പറഞ്ഞു.ആരോപണവിധേയരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. സമരരീതി മാറ്റുന്നതിനെ കുറിച്ച് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും അനുപമ വ്യക്തമാക്കി.

പക്ഷെ ഷിജുഖാന്‍റെ പേരിൽ നിയമപരമായി തെറ്റുള്ളതായി കണ്ടെത്തിയിട്ടില്ലെന്നും അത് തെളിയും വരെയും നടപടി ഉണ്ടാകില്ലെന്നും ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി. റിപ്പോർട്ടിന്മേൽ ഉള്ള തീരുമാനങ്ങൾ പുറത്തുവരട്ടെ. ശിശുക്ഷേമ സമിതിക്ക് ലൈസൻസില്ലായെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. ശിശുക്ഷേമ സമിതി നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ആരോപണം ഉന്നയിച്ചാൽ അതിന്‍റെ പിന്നാലെ പോകുന്നത് പാർട്ടിയുടെ പണിയല്ല. ഇനിയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. വീഴ്ച കണ്ടെത്തിയാൽ പരിശോധിക്കുമെന്നും നാഗപ്പന്‍ കൂട്ടിച്ചേർത്തു.

Leave A Reply
error: Content is protected !!