മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കണം : കുമ്മനം രാജശേഖരന്‍

മനുഷ്യന്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കണം : കുമ്മനം രാജശേഖരന്‍

ചെങ്ങന്നൂര്‍ : പ്രകൃതി എന്നാല്‍ മനുഷ്യന്‍ മാത്രമാണെന്ന ചിന്ത ഇല്ലാതാകണമെന്നും പ്രകൃതിയുടെ ഭാഗമാണ് തങ്ങള്‍ എന്ന് ചിന്തിക്കാനും വിശ്വസിക്കാനും ഇണങ്ങി ജീവിക്കാനും കഴിയണമെന്നും മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.പമ്ബാതട സംരക്ഷണവുമായി ബന്ധപ്പെട്ട് പമ്ബാ മന്ഥന്‍ വെബിനാര്‍ പരമ്ബര ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ 44 നദികളും ഇപ്പോൾ നാശത്തിന്റെ വക്കിലാണെന്നും . എല്ലാ നദികളും വീണ്ടെടുക്കുകയും സംരക്ഷിക്കപ്പെടുകയും വേണം. പുണ്യ നദിയായ പമ്ബയെ വികാരമായി നമുക്ക് സംരക്ഷിക്കാന്‍ കഴിയണമെന്നും . പമ്ബയുടെ പുനരുജ്ജീവനത്തിന് ബഹുജന മുന്നേറ്റം അനിവാര്യമാണെന്നും കുമ്മനം പറഞ്ഞു. ഗോപന്‍ ചെന്നിത്തല, എം.എന്‍ രാധാകൃഷ്ണന്‍, ശ്രീരാജ് ശ്രീവിലാസം, പ്രവീണ്‍ ശങ്കരമംഗലം എന്നിവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!