തുകലശേരി – കാവുംഭാഗം റോഡിന്റെ ടാറിംഗ് ജോലികള്‍ പുരോഗമിക്കുന്നു

തുകലശേരി – കാവുംഭാഗം റോഡിന്റെ ടാറിംഗ് ജോലികള്‍ പുരോഗമിക്കുന്നു

തിരുവല്ല: തുകലശേരി – കാവുംഭാഗം റോഡിന്റെ ടാറിംഗ് ജോലികള്‍ പുരോഗമിക്കുന്നു.നഗരത്തിലെ ഔട്ടര്‍ റിംഗ് റോഡ് പദ്ധതിയുടെ ഭാഗമായാണ് ടാറിംഗ് ജോലികള്‍ നടക്കുന്നത്.അഞ്ച് കോടി രൂപ ചെലവഴിച്ചാണ് ഉന്നത നിലവാരത്തില്‍ ടാറിംഗ് നടത്തുന്നത് .

വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനായി റോഡ് ഉയര്‍ത്തിയും ഡ്രെയിനേജും കലുങ്കും നിര്‍മ്മിച്ചാണ് റോഡിന്റെ പണികള്‍ നടക്കുന്നത്. റോഡ് നിരപ്പാക്കി ബി.എം ടാറിംഗ് ജോലികളാണ് നടക്കുന്നത്. ഇതേതുടര്‍ന്ന് ബി.സി. ടാറിംഗ് ജോലികളും കാലാവസ്ഥ അനുകൂലമായാല്‍ ഒരു മാസത്തിനുള്ളില്‍ നടക്കും.

Leave A Reply
error: Content is protected !!