ആന്ധ്രാ ദമ്പതിമാര്‍ക്ക് എപ്പോൾ വേണമെങ്കിലും കുഞ്ഞിനെ വന്ന് കാണാമെന്ന് അനുപമ

ആന്ധ്രാ ദമ്പതിമാര്‍ക്ക് എപ്പോൾ വേണമെങ്കിലും കുഞ്ഞിനെ വന്ന് കാണാമെന്ന് അനുപമ

തിരുവനന്തപുരം: ”അവനെ കണ്ടിട്ട് വിട്ടുപോരുന്നതില്‍ പ്രയാസമുണ്ട്” -ചൊവ്വാഴ്ച വൈകീട്ട് അനുപമയുടെ ഈ വാക്കുകളിൽ ഉണ്ടായിരിന്നു അമ്മമനസ്സിന്റെ ദുഃഖം. കൃത്യം ഇരുപത്തിനാല് മണിക്കൂറിനു ശേഷം ആ അമ്മയ്ക്ക് കുഞ്ഞിനെ സ്വന്തമായിക്കിട്ടി. ഞാനിവനെ ഇനി നല്ലൊരു മനുഷ്യനായി വളര്‍ത്തുമെന്നായിരുന്നു അപ്പോഴുള്ള മറുപടി.

കുഞ്ഞിന് കളിപ്പാട്ടങ്ങള്‍ വാങ്ങാന്‍ അനുപമയും സമരകൂട്ടാളികളായ മാഗ്ലിനും മിനിയുമാണ് പോയത്. കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റുസാധനങ്ങളും വാങ്ങി സുഹൃത്ത് അമൃതിന്റെ വീട്ടില്‍ വെച്ചു. ഈ സമയത്താണ് വക്കീലിന്റെ വിളി എത്തിയത്. ഉടനെ നിങ്ങള്‍ കുഞ്ഞിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു വിളി. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറാന്‍ സന്നദ്ധമാണെന്ന കത്ത് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷ കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണിത്.

അതേസമയം, മകനെ മൂന്നുമാസത്തോളം സ്വന്തമായിക്കരുതി സംരക്ഷിച്ച ആന്ധ്രാദമ്പതിമാര്‍ക്ക് നന്ദിയറിയിച്ച് അനുപമ. കുഞ്ഞിനെ ദത്തെടുത്ത അവര്‍ക്ക് നീതികിട്ടണം. അവര്‍ എപ്പോള്‍ എത്തിയാലും കുഞ്ഞിനെ കാണാം. ദമ്പതിമാരോട് തെറ്റുചെയ്തത് ഞാനോ മകനോ അല്ല. എന്റെ മകനെ സ്വീകരിച്ചതിന്റെപേരില്‍ അവര്‍ക്ക് നീതി നിഷേധിക്കപ്പെടരുത്. അങ്ങോട്ടുപോയി അവരെ കാണുന്നതും ആലോചിക്കുന്നുണ്ട് -അനുപമ വ്യക്തമാക്കി.

Leave A Reply
error: Content is protected !!