പഴയകാല ലുക്കിൽ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട്: ചിത്രങ്ങൾ കാണാം

പഴയകാല ലുക്കിൽ സാനിയയുടെ പുതിയ ഫോട്ടോഷൂട്ട്: ചിത്രങ്ങൾ കാണാം

മലയാളത്തിലെ പ്രമുഖ യുവ നടിമാരില്‍ ഏറ്റവും ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പൻ. സിനിമകളില്‍ മാത്രമല്ല ഫാഷൻ ലോകത്തും സാനിയ ഇയ്യപ്പൻ മുൻനിരയിലാണ്. സാനിയ ഇയ്യപ്പന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തൻറെ ചിത്രങ്ങളും തന്റെ യാത്രകളെക്കുറിച്ചുള്ള വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് സാനിയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ഉദയ്‌പൂരിന്റെ യാത്രയുടെ വിശേഷങ്ങളാണ്. അവിടെ നിന്നുള്ള സ്ഥലങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും ആണ് താരം പങ്കുവച്ചത്. ഉദയ്‌പൂരിന്റെ ഭംഗി ആസ്വദിക്കുന്ന താരത്തിന്റെ ഫോട്ടോസും വീഡിയോസും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തു.ഇപ്പോൾ തരാം തൻറെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് പങ്കുവച്ചിരിക്കുന്നത്. പഴയകാല ലുക്കിൽ ഉള്ള സാനിയ ഇയ്യപ്പന്റെ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ദുൽഖർ ചിത്രം സല്യൂട്ട് ആണ് സനിയയുടെ റിലീസ് ചെയ്യാൻ ഉള്ള ചിത്രം.

Leave A Reply
error: Content is protected !!