പന്തളത്ത് ശബരിമല അയ്യപ്പസേവാസമാജത്തിന്റെ അന്നദാന വിതരണം

പന്തളത്ത് ശബരിമല അയ്യപ്പസേവാസമാജത്തിന്റെ അന്നദാന വിതരണം

പന്തളം : പന്തളത്ത് ശബരിമല അയ്യപ്പസേവാസമാജം മേഖലാ സമിതിയുടെ നേതൃത്വത്തില്‍ അന്നദാന വിതരണം . അന്നദാന വിതരണത്തിന്റെ ഉദ്ഘാടനം ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് നിർവഹിച്ചു.ശബരിമല അയ്യപ്പസേവാ സമാജം മേഖലാസമിതി പ്രസിഡന്റ് വി.ആര്‍. വിജയന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരംനിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മ്മ മുഖ്യപ്രഭാഷണം നടത്തി.

പന്തളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സുശീലാ സന്തോഷ്, ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന ജോയിന്‍ ജനറല്‍ സെക്രട്ടറി അമ്ബോറ്റി കോഴഞ്ചേരി, ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി ഇലന്തൂര്‍ ഹരിദാസ്, രവി കുനംകര, ജയന്‍, രാമചന്ദ്രകുറിപ്പ്, എസ്.നാരായണന്‍, ജെ.കൃഷ്ണകുമാര്‍, പി.എന്‍.നരേന്ദ്രന്‍ നായര്‍ ജി.പൃഥിപാല്‍, ശ്രീദേവി,കെ.വി.പുഷ്പലത, കെ.ആര്‍. കൃഷ്ണപിള്ള, അജിത്, രൂപേഷ്, മുരളീധരന്‍ നായര്‍, കെ. രമേശ് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!