ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് ഒളിവില്‍

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമം; ഭര്‍ത്താവ് ഒളിവില്‍

എറണാകുളം വടക്കൻ പറവൂരിൽ ഭർത്താവിന്‍റെ അതിക്രമത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. ഗാർഹിക പീഡന പരാതി നൽകിയതിന് ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തില്‍ ഭര്‍ത്താവ് പറവൂർ സ്വദേശി രാജേഷ് ഇപ്പോൾ ഒളിവിലാണ്. വെണ്ണറ സ്വദേശി സുമയ്ക്കാണ് ഭര്‍ത്താവിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റത്.സിസി ടിവി ദൃശ്യം ലഭിച്ചിട്ടും പൊലീസ് കൊലപാതക ശ്രമത്തിന് കേസ് എടുത്തിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. ഗാർഹിക പീഡന നിരോധന നിയമപ്രകാരമാണ് കേസ് എടുത്തത്. യുവതിയുടെ കുടുംബം വനിത കമ്മീഷനിൽ പരാതി നൽകി.

ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയപ്പോള്‍ കോടതി പൊലീസ് സംരക്ഷണത്തിന് ഉത്തരവിട്ടതാണെന്ന് യുവതി വ്യക്തമാക്കി. ”ഒക്ടോബര്‍ 12ന് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ എന്‍റെ കയ്യില്‍ കിട്ടിയതാണ്. വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്കും രണ്ട് പെങ്ങന്‍മാര്‍ക്കും എന്‍റെ ഭര്‍ത്താവിനും പോസ്റ്റല്‍ വഴി ഓര്‍ഡര്‍ ലഭിച്ചിരുന്നു. ഓര്‍ഡറിന്‍റെ ഗൗരവം മനസിലാക്കാത്തതാണോ അതോ പരാതി നല്‍കിയതിലുള്ള പ്രതികാരം തീര്‍ത്തതാണോ എന്നറിയില്ല. പക്ഷെ ഇങ്ങനെ പ്രതികരിക്കുമെന്ന് കരുതിയില്ല. ഭര്‍ത്താവിന്‍റെ വീട്ടില്‍ നില്‍ക്കുന്നത് റിസ്കാണെന്ന് എല്ലാവരും എന്നോട് പറഞ്ഞതാണ്. ആദ്യം അടിച്ചപ്പോള്‍ തന്നെ എന്‍റെ ഓര്‍മ പോയിരുന്നു. പിന്നെ താഴത്തിട്ട് ചവിട്ടി. റൂമിലൊക്കെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. പിന്നെ ഓര്‍മ വരുമ്പോള്‍ ആശുപത്രിയിലാണെന്നും യുവതി പറഞ്ഞു.

Leave A Reply
error: Content is protected !!