പേരാവൂര്‍ ചിട്ടി തട്ടിപ്പ് കേസ്; ഭരണ സമിതിക്കും ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

പേരാവൂര്‍ ചിട്ടി തട്ടിപ്പ് കേസ്; ഭരണ സമിതിക്കും ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്

സി.പി.എം ഭരിക്കുന്ന കണ്ണൂര്‍ പേരാവൂര്‍ സഹകരണ സംഘത്തിലെ ചിട്ടി തട്ടിപ്പില്‍ ഭരണ സമിതിക്കും ഉദ്യോഗസ്ഥര്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചതായി സഹകരണ വകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. ഈട് വാങ്ങാതെ വായ്പകള്‍ അനുവദിച്ചത് ബാധ്യതക്ക് കാരണമായി. പണം തിരികെ നല്‍കാമെന്ന ഉറപ്പ് സി.പി.എം ലംഘിച്ചെന്നാരോപിച്ച് വീണ്ടും പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നിക്ഷേപകര്‍.

മുഖ്യമന്ത്രി 2017ലാണ് ധനതരംഗ് എന്ന പേരില്‍ പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി ആരംഭിക്കുന്നത്. 2000 രൂപ മാസ തവണയില്‍ 50 മാസം കൊണ്ട് അവസാനിക്കുന്ന രീതിയിലായിരുന്നു ചിട്ടി. എഴുന്നൂറോളം പേരാണ് ചിട്ടിയില്‍ ചേര്‍ന്നത്. നറുക്ക് ലഭിക്കുന്നയാളുകള്‍ പിന്നീട് പണം നല്‍കേണ്ടതില്ല എന്നായിരുന്നു ചിട്ടിയിലെ പ്രധാന വ്യവസ്ഥ. ഈ വ്യവസ്ഥ സഹകരണ സംഘം ആക്ടിന് വിരുദ്ധമാണ്.

Leave A Reply
error: Content is protected !!