താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഇ-ഹെല്‍ത്ത് പദ്ധതി

താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഇ-ഹെല്‍ത്ത് പദ്ധതി

താനൂര്‍ : താനാളൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴില്‍ ഇ-ഹെല്‍ത്ത് പദ്ധതി നടപ്പാക്കും.ആരോഗ്യ വിവരങ്ങള്‍ ഡിജിറ്റൈസ് ചെയ്ത് ആരോഗ്യപരിചരണം എളുപ്പമാക്കുന്നതാണ് ഇ-ഹെല്‍ത്ത് പദ്ധതി. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാന്‍ ആശുപത്രി വികസന സമിതി യോഗമാണ് തീരുമാനിച്ചത് .

ഇതിനായി ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച്‌ ആവശ്യമായ ജീവനക്കാരെ നിയമിക്കും. മുഴുവന്‍ ആളുകളെയും പദ്ധതിയില്‍ അംഗമാക്കാന്‍ കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കും. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്വി. അബ്ദു റസാക്ക് അദ്ധ്യക്ഷത വഹിച്ചു.

Leave A Reply
error: Content is protected !!