സിഐയെ സസ്പെന്‍ഡ് ചെയ്യാതെ പിന്നോട്ടില്ലെന്ന് അന്‍വര്‍ സാദത്ത്

സിഐയെ സസ്പെന്‍ഡ് ചെയ്യാതെ പിന്നോട്ടില്ലെന്ന് അന്‍വര്‍ സാദത്ത്

ആലുവയില്‍ കടുത്ത സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിഐയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം തുടരുന്നു. സമര പന്തലില്‍ മോഫിയയുടെ മാതാപിതാക്കളെത്തി. അവരുടെ കണ്ണുനീര് കണ്ട് തകര്‍ന്നുപോയെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ വ്യക്തമാക്കി.

ആലുവ ഈസ്റ്റ് സിഐ സുധീറിനെ ഇന്നലെ സ്ഥലം മാറ്റിയിരുന്നു. എന്നാല്‍ സസ്പെന്‍ഡ് ചെയ്യാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ പറഞ്ഞു. ആ കുട്ടിയുടെ മാതാപിതാക്കളുടെ കണ്ണുനീര് കണ്ട് തകര്‍ന്നുപോയി. മുഖ്യമന്ത്രി ഇവരുടെ കണ്ണുനീര്‍ കാണുന്നില്ലേ? പെണ്‍കുട്ടി ജീവനോടെയിരുന്നപ്പോള്‍ നീതി കിട്ടിയില്ല. ഇനിയെങ്കിലും നീതി കിട്ടണമെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു. സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണെന്നും എംഎല്‍എ വിമർശിക്കുകയും ചെയ്തു.

Leave A Reply
error: Content is protected !!