തിരൂരങ്ങാടി കലാകേന്ദ്രയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു

തിരൂരങ്ങാടി കലാകേന്ദ്രയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു

തിരൂരങ്ങാടി: തിരൂരങ്ങാടി മേഖലയിലെ കലാ,​ സാമൂഹ്യ,​ സാംസ്‌കാരിക രംഗത്തെ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ തിരൂരങ്ങാടി കലാകേന്ദ്രയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നു. തിരൂരങ്ങാടി ഗവ.എച്ച്‌.എസ്.എസില്‍ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. കെ.പി.എ മജീദ് എം.എല്‍.എ, കെ.പി മുഹമ്മദ് കുട്ടി, ഫൈസല്‍ എളേറ്റില്‍ തുടങ്ങിയ പ്രമുഖരും പരിപാടിയിൽ പങ്കെടുക്കും.

രാത്രി എട്ടിന് സംഗീതസായം പരിപാടി. കെ.ടി അബ്ദുള്‍ ഹമീദ്, പി.എം. അബ്ദുല്‍ ഹഖ്, ഒ.സി ബഷീര്‍, അരിമ്ബ്ര സുബൈര്‍, പി.എം.എ ജലീല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!