പാർക്കിങ് ഫീസും ജലവൈദ്യുത ബില്ലുകളും അടക്കാൻ പുതിയ ആപ്പുമായി ഷാർജ ഡിജിറ്റൽ ഓഫീസ്

പാർക്കിങ് ഫീസും ജലവൈദ്യുത ബില്ലുകളും അടക്കാൻ പുതിയ ആപ്പുമായി ഷാർജ ഡിജിറ്റൽ ഓഫീസ്

പാർക്കിങ് ഫീസും ജലവൈദ്യുത ബില്ലുകളും അടക്കാൻ പുതിയ ആപ്പുമായി ഷാർജ ഡിജിറ്റൽ ഓഫീസ്. ‘ഡിജിറ്റൽ ഷാർജ’ എന്ന പേരിലാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ജനജീവിതം കൂടുതൽ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നടപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണിത്.

ബിസിനസ്, ട്രാൻസ്പോർട്ടേഷൻ, യുട്ടിലിറ്റീസ്, സോഷ്യൽ സർവീസസ്, ജനറൽ, റിയൽ എസ്റ്റേറ്റ്, സെക്യുരിറ്റി എന്നീ വിഭാഗങ്ങളിലായി 41 സേവനങ്ങളാണ് ആപ്പ് നൽകുന്നത്.ബിസിനസ് താത്‌പര്യങ്ങൾ ഉള്ളവർക്ക് ട്രേഡ്മാർക്കുകൾ റിസർവ് ചെയ്യാനും പരാതികൾ ഫയൽചെയ്യാനും ലൈസൻസ് ഫീസുകൾ അടയ്ക്കാനുമെല്ലാം ആപ്പിലൂടെ സാധിക്കും.

Leave A Reply
error: Content is protected !!