ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തനം തുടങ്ങി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തനം തുടങ്ങി

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം പൂർണശേഷിയിൽ പ്രവർത്തനം തുടങ്ങി.ബുധനാഴ്ച ടെർമിനൽ മൂന്നിലെ കോൺകോഴ്‌സ് എ തുറന്നതോടെയാണ് വിമാനത്താവളം 100 ശതമാനം ശേഷിയിലെത്തിയത്. എമിറേറ്റ്‌സ് എയർലൈൻ സേവനം നൽകുന്ന വർഷത്തിൽ 19 മില്യൻ യാത്രക്കാർ കടന്നുപോകുന്ന എ 380 ടെർമിനലാണിത്.

വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന്റെ പശ്ചാത്തലത്തിൽ ഈവർഷത്തെ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം 2.8 കോടിയായി ഉയർന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായത്. ലോകത്തിലെ ഏറ്റവുംവലിയ അന്താരാഷ്ട്ര വിമാനത്താവളം എന്നനിലയിൽ സ്ഥാനമുയർത്തുകയാണ് ലക്ഷ്യമെന്നും എയർപോർട്ട് സി.ഇ.ഒ. പോൾ ഗ്രിഫിത്ത്‌സ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!