ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിച്ച ഡ്രൈവറെ വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിടികൂടി;ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

ഫോണില്‍ സംസാരിച്ച്‌ ബസ് ഓടിച്ച ഡ്രൈവറെ വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിടികൂടി;ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തൊടുപുഴ: ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിച്ച ഡ്രൈവറെ വേഷം മാറിയെത്തിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ പിടികൂടി.കോടിക്കുളം വെളിയത്ത് സലാമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിടിയിലായത്. ഈരാറ്റുപേട്ട തൊടുപുഴ വണ്ണപ്പുറം റൂട്ടിലോടുന്ന അച്ചൂസ് ബസിലെ ഡ്രൈവറാണ് സലാമ്.
ഇയാളുടെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ ആര്‍ടിഒ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പതിവായി മങ്ങാട്ടുകവല മുതല്‍ വണ്ണപ്പുറം വരെ മൊബൈലില്‍ സംസാരിച്ചാണ് സലാം ബസ് ഓടിക്കുന്നതെന്ന് കാണിച്ച്‌ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പിഎ നസീറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സലാം പിടിയിലായത്.ഇന്നലെ വൈകിട്ട് നാലരയോടെ ബസില്‍ കയറിയ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മൊബൈലില്‍ സംസാരിച്ച്‌ ബസോടിക്കുന്ന ദൃശ്യം പകര്‍ത്തി ഡ്രൈവറെ കൈയോടെ പിടികൂടുകയായിരുന്നു.

Leave A Reply
error: Content is protected !!