ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും

ഭാര്യാ സഹോദരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും .മഞ്ചേരി പോക്സോ കോടതി ജഡ്ജി പി ടി പ്രകാശനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ ഹാജരായി.

പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും പലതവണ പീഡിപ്പിച്ച കുറ്റത്തിന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും അടക്കണം. പോക്‌സോ വകുപ്പുകള്‍ പ്രകാരം പല തവണ പീഡനം നടത്തിയതിനും ബന്ധുവിനെ പീഡിപ്പിച്ചതിനും 7 വര്‍ഷം വീതം തടവും 50,000 രൂപ വീതം പിഴയും അടക്കണം.. ഇതിന് പുറമെ സ്ത്രീത്വത്തെ അപമാനിച്ചതിന് 1 വര്‍ഷം തടവും ഭീഷണിപ്പെടുത്തിയതിന് 2 വര്‍ഷം കഠിന തടവും അനുഭവിക്കണം. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതിയാവും . പിഴ പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്ക് നല്‍കണം.

വിദേശ കപ്പലിലെ ജീവനക്കാരനാണ് കോഴിക്കോട് കാക്കൂര്‍ സ്വദേശിയായ പ്രതി . വിദ്യാസമ്ബന്നന്‍ കൂടിയായ പ്രതി ശിക്ഷയില്‍ ഇളവ് അര്‍ഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്കെതിരെ ഭാര്യ വധശ്രമത്തിന് നല്‍കിയ കേസിന്റെ വിചാരണയും നടക്കുകയാണ്‌.

Leave A Reply
error: Content is protected !!