വാണിജ്യ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്​തമാക്കാനൊരുങ്ങി യു.എ.ഇയും തുർക്കിയും

വാണിജ്യ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്​തമാക്കാനൊരുങ്ങി യു.എ.ഇയും തുർക്കിയും

വാണിജ്യ, നിക്ഷേപ മേഖലകളിൽ സഹകരണം ശക്​തമാക്കാനൊരുങ്ങി യു.എ.ഇയും തുർക്കിയും. ഇതുമായി ബന്ധപ്പെട്ട്​ 10 ബില്യൻ ഡോളർ ഫണ്ടിന്​ യു.എ.ഇ രൂപം നൽകും. തുർക്കിയിൽ നിക്ഷേപം നടത്തുന്നതിനാണ്​ തുക വിനിയോഗിക്കുക.തുർക്കിയിൽ പത്ത്​ ബില്യൻ ഡോളറി​ന്റെ നിക്ഷേപം നടത്താൻ പ്രത്യേക ഫണ്ട്​ പ്രഖ്യാപിച്ച യു.എ.ഇ തീരുമാനം ഉഭയകക്ഷി ബന്ധത്തില്‍ മികച്ച നേട്ടമായി മാറുമെന്ന ​ പ്രതീക്ഷ പങ്കുവെച്ചു.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ ഔദ്യോഗിക സന്ദർശന ഭാഗമായാണ്​ ധാരണ.​ബുധനാഴ്​ച വൈകീട്ട്​ അങ്കാറയിലെത്തിയ ശൈഖ്​ മുഹമ്മദിനെ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ കൊട്ടാരത്തിൽ സ്വീകരിച്ചു. ഉഭയകക്ഷി ബന്ധവും സഹകരണവും വർധിപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാ​ന്റെ തുർക്കി സന്ദർശനം.

Leave A Reply
error: Content is protected !!