ടി10: ഓവർട്ടന്റെ അവസാന ഓവറിലെ വെടിക്കെട്ടിൽ ടീം അബുദാബിക്ക് തകർപ്പൻ ജയം

ടി10: ഓവർട്ടന്റെ അവസാന ഓവറിലെ വെടിക്കെട്ടിൽ ടീം അബുദാബിക്ക് തകർപ്പൻ ജയം

ബുധനാഴ്ച ഡൽഹി ബുൾസിനെതിരായ അവസാന പന്തിൽ ത്രില്ലർ വിജയം നേടിയ അബുദാബി ടീം ടി10യിൽ തങ്ങളുടെ കുതിപ്പ് തുടർന്നു. അവസാന രണ്ട് ഡെലിവറികളിൽ നിന്ന് 10 റൺസ് വേണ്ടപ്പോൾ ജാമി ഓവർട്ടൺ ബുൾസ് നായകൻ ഡ്വെയ്ൻ ബ്രാവോയെ രണ്ട് കൂറ്റൻ സിക്‌സറുകൾ പറത്തി വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഡൽഹി പത്ത് ഓവറിൽ നാല് വിക്കറ്റു നഷ്ടത്തിൽ 121 റൺസ് നേടി.

ഡെൽഹി ബുൾസ് ഓപ്പണർമാർ ശക്തമായി തുടങ്ങി, ഫിഡൽ എഡ്വേർഡ്സിന്റെയും മർച്ചന്റ് ഡി ലാംഗിന്റെയും കണക്കിന് തള്ളിയാണ് ഡൽഹി തുടങ്ങിയത്. ആദ്യ രണ്ട് ഓവറിൽ 20 റൺസ് നേടി. ചുരുങ്ങിയ സമയത്തിനുള്ളിൽ റിലീ റോസ്സോവ് വെടിക്കെട്ട് ബാറ്റിംഗ് നടത്തി. പക്ഷേ നാലാം ഓവറിൽ ലിയാം ലിവിംഗ്സ്റ്റണിന്റെ ഓഫ് സ്പിൻ ഈ കൂട്ടുകെട്ട് പിരിഞ്ഞു. ഒന്നാം വിക്കറ്റിൽ 36 റൺസ് ആണ് പിറന്നത്. ഡൽഹിക്ക് വേണ്ടി റൊമാരിയോ ഷെപ്പേർഡ് 11 പന്തിൽ 39 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ആദ്യ വിക്കറ്റ് അബുദാബിക്ക് പെട്ടെന്ന് നഷ്ട്ടമായെങ്കിൽ സൽട്ടും ലിവിങ്‌സ്റ്റണും ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 74 റൺസ് നേടി. സാൾട്ട് 23 പന്തിൽ നിന്ന് 56 റൺസ് നേടി.

Leave A Reply
error: Content is protected !!