ചിരഞ്ജീവി ചിത്രം ആചാര്യയയുടെ ടീസർ നവംബർ 28ന്

ചിരഞ്ജീവി ചിത്രം ആചാര്യയയുടെ ടീസർ നവംബർ 28ന്

മെഗാസ്റ്റാർ ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും വലിയ ബജറ്റ് ചിത്രമായ ആചാര്യ സംവിധാനം ചെയ്യുന്നത് കൊരട്ടാല ശിവയാണ്. ആക്ഷൻ, റൊമാന്റിക് ചിത്രത്തിൽ ചിരഞ്ജീവിക്കൊപ്പം കാജൽ അഗർവാൾ അഭിനയിക്കുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിൽ മെഗാ പവർ സ്റ്റാർ രാം ചരൺ, പൂജ ഹെഗ്‌ഡെ എന്നിവരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൻറെ പുതിയ ടീസർ നവംബർ 28ന് റിലീസ് ചെയ്യും.

ആചാര്യയുടെ ചിത്രീകരണം പൂർത്തിയായി, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഇപ്പോൾ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച്, ആചാര്യയുടെ നിർമ്മാതാക്കൾ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം അടുത്ത വർഷം ഫെബ്രുവരി നാലിന് തിയറ്ററിൽ പ്രദർശനത്തിന് എത്തും.

ആചാര്യ ഡിസംബർ 24 ന് പുറത്തിറങ്ങുമെന്ന് നേരത്തെ ചലച്ചിത്രമേഖലയിൽ ശക്തമായ ചർച്ചയുണ്ടായിരുന്നുവെങ്കിലും ഡിസംബർ 17 ന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ആചാര്യയുടെ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകും. ചിരഞ്ജീവി- കാജൽ അഗർവാൾ, രാം ചരൺ- പൂജ ഹെഗ്‌ഡെ എന്നിവരെ കൂടാതെ ജിഷു സെൻഗുപ്ത, സോനു സൂദ്, സൗരവ് ലങ്കേഷ്, സംഗീത കൃഷ്, തനികെല്ല ഭരണി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Leave A Reply
error: Content is protected !!