കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച രണ്ടുപേര്‍ പിടിയില്‍

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച രണ്ടുപേര്‍ പിടിയില്‍

കൊ​ല്ലം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച രണ്ടുപേര്‍ ​പി​ടി​യി​ല്‍.വ​ട​ക്കേ​വി​ള അ​യ​ത്തി​ല്‍ ഗാ​ന്ധി​ന​ഗ​ര്‍ -68 മ​ന​ക്ക​ര തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ എ​സ്. ഷി​യാ​സ്​ (19), അ​യ​ത്തി​ല്‍ ജി.​വി ന​ഗ​ര്‍ 53 കാ​വു​ങ്ക​ല്‍ തെ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ ആ​ര്‍. റെ​നീ​ഫ് (20) എ​ന്നി​വ​രാ​ണ് പൊലീസിന്റെ പി​ടി​യി​ലാ​യ​ത്.
മൂ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​യാ​യ മു​ഹ​മ്മ​ദ് ആ​സി​ഫി​നാ​ണ് കു​ത്തേ​റ്റ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ ടി.​കെ.​എം കോ​ള​ജ് ലൈ​ബ്ര​റി ഹാ​ളി​ന് മു​ന്നി​ല്‍വെ​ച്ചാ​ണ് പ്രതികള്‍ വിദ്യാര്‍ഥിയെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ഇ​യാ​ളു​ടെ സു​ഹൃ​ത്തിന്റെ ബ​ന്ധു​വാ​യ പെ​ണ്‍​കു​ട്ടി​യെ ഷി​യാ​സ്​ ഫോ​ണി​ല്‍ വി​ളി​ച്ച്‌ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച്‌ ചോ​ദി​ച്ച​തിന്റെ വി​രോ​ധ​ത്തി​ലാ​ണ് ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ഇ​വ​ര്‍ ആ​സി​ഫി​നെ ആ​ക്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് റെ​നീ​ഫ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച്‌ കു​ത്തി മു​റി​വേ​ല്‍​പി​ച്ച്‌ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

കി​ളി​കൊ​ല്ലൂ​ര്‍ ഇ​ന്‍​സ്​​പെ​ക്ട​ര്‍ കെ. ​വി​നോ​ദിന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ എ.​പി. അ​നീ​ഷ്, വി.​എ​സ്. ശ്രീ​നാ​ഥ്, ജ​യ​ന്‍ കെ. ​സ​ക്ക​റി​യ, സ​ന്തോ​ഷ്, ജാ​ന​സ്​ പി. ​ബേ​ബി എ.​എ​സ്.​ഐ ഡെ​ല്‍​ഫി​ന്‍ ബോ​ണി​ഫ​സ്, സി.​പി.​ഒ​മാ​രാ​യ സാ​ജ​ന്‍, ഷാ​ജി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോടതിയില്‍ ഹാജരാക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

Leave A Reply
error: Content is protected !!