യൂറോപ്പിൽ കൊവിഡ് വ്യാപനം അതിഗുരുതരമായ ഘട്ടത്തിലൂടെ കടന്നു പോകുകയാണ്; ഡബ്ല്യു.എച്ച്.ഒ

യൂറോപ്പിൽ കൊവിഡ് വ്യാപനം അതിഗുരുതരമായ ഘട്ടത്തിലൂടെ കടന്നു പോകുകയാണ്; ഡബ്ല്യു.എച്ച്.ഒ

യൂറോപ്പിൽ കൊവിഡ് വ്യാപനം അതിഗുരുതരമായ ഘട്ടത്തിലൂടെ കടന്നു പോകുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ.അടുത്ത മാസങ്ങളിലായി ഏഴുലക്ഷം പേർ കൂടി കൊവിഡ് ബാധിച്ച് മരിക്കാനിടയുണ്ടെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. അങ്ങനെ യൂറോപ്പിലെ ആകെ മരണസംഖ്യ 22 ലക്ഷത്തിലെത്തുമെന്നും ഡബ്ല്യു.എച്ച്.ഒ ആശങ്ക അറിയിച്ചു.

സെപ്റ്റംബറിൽ 2100 ആയിരുന്ന പ്രതിദിന കൊവിഡ് മരണം കഴിഞ്ഞയാഴ്ചയോടെ 4200ലേക്ക് ഉയർന്നിട്ടുണ്ടെന്നും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതെന്നും ഡബ്ല്യു.എച്ച്.ഒ നിരീക്ഷിച്ചു. കൃത്യമായ വാക്സിനേഷൻ, സാമൂഹ്യ അകലം, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉൾപ്പെടുന്ന ഒരു ‘വാക്സിൻ പ്ലസ്’ സമീപനത്തിനാണ് കൊവിഡിനെ നേരിടാൻ ആവശ്യമെന്നും ഡബ്ല്യു.എച്ച്.ഒ യൂറോപ്പ് റീജിയണൽ ഡയറക്ടർ ഹാൻസ് ക്ലൂഗെ പറഞ്ഞു.

Leave A Reply
error: Content is protected !!