വനഭൂമിയിൽ കാട്ടുപോത്തിനെ പാറക്കെട്ടില്‍ നിന്ന് വീണ് ചത്ത നിലയില്‍ കണ്ടെത്തി

വനഭൂമിയിൽ കാട്ടുപോത്തിനെ പാറക്കെട്ടില്‍ നിന്ന് വീണ് ചത്ത നിലയില്‍ കണ്ടെത്തി

അടിമാലി: വനഭൂമിയിൽ കാട്ടുപോത്തിനെ പാറക്കെട്ടില്‍ നിന്ന് വീണ് ചത്ത നിലയില്‍ കണ്ടെത്തി. മാങ്കുളം ഫോറസ്റ്റ് ഡിവിഷന് കീഴില്‍ പള്ളികുന്ന് ഭാഗത്തുള്ള വനഭൂമിയിലാണ് കാട്ടുപോത്ത് ചത്ത് കിടക്കുന്നത് കണ്ടത്.പോത്തിന് 15 ദിവസത്തിലേറെ പഴക്കം ഉണ്ടെന്നാണ് നി​ഗമനം.കൃഷിയിടത്തില്‍ കയറിയശേഷം കാട്ടിലേക്ക് മടങ്ങി പോകുന്നതിനിടെ കാല്‍ വഴുതി പാറക്കെട്ടില്‍ വീണതാകാമെന്നാണ് വനംവകുപ്പ് നിഗമനം .

പ്രദേശത്ത് കാട്ടാന, കാട്ടുപന്നി, കാട്ടുപോത്ത് എന്നിവയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം കാട്ടുപന്നിയെ വനപാലകര്‍ വെടിവെച്ച്‌ കൊന്നിരുന്നു. കാട്ടാനകള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങാതിരിക്കാന്‍ ഇലട്രിക് ലൈനുകളും കിടങ്ങുകളും നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു .

Leave A Reply
error: Content is protected !!