കേരളത്തിലെ കോവിഡ്​ മരണ നിരക്കിൽ വൻ പൊരുത്തക്കേടെന്ന്​ കേന്ദ്രം

കേരളത്തിലെ കോവിഡ്​ മരണ നിരക്കിൽ വൻ പൊരുത്തക്കേടെന്ന്​ കേന്ദ്രം

കേരളത്തിലെ കോവിഡ്​ മരണ നിരക്കിൽ വൻ പൊരുത്തക്കേടെന്ന്​ കേന്ദ്രം.നവംബർ 22 വരെ ഒരു മാസം​ കേരളം റിപ്പോർട്ട്​ ചെയ്​തത്​ 8,684 കോവിഡ്​ മരണങ്ങളാണ്​. ഇത്​ യഥാർഥമല്ല. ഒരു മാസത്തിനിടെ ഇത്ര മരണം നടന്നിട്ടില്ല. 2020 മാർച്ച്​ മുതൽ 2021 ജൂൺ വരെ​ റിപ്പോർട്ട്​ ചെയ്യാതിരുന്ന മരണങ്ങളത്രയും കഴിഞ്ഞ മൂന്നു മാസത്തെ പട്ടികയിൽ ചേർക്കുകയാണ്​.

കോവിഡ്​ പ്രതിരോധ മികവിൽ അഭിമാനിച്ച സർക്കാറാണ്​ ഇപ്പോൾ മരണങ്ങളുടെ വലിയ കണക്ക്​ മുന്നോട്ടുവെക്കുന്നത്​. മെച്ചപ്പെട്ട പ്രതിരോധ നടപടികൾ വഴി ഏറ്റവും കുറഞ്ഞ മരണ നിരക്കാണ്​ കേരളത്തിൽ​ എന്നായിരുന്നു അവകാശവാദം. നേരത്തെ നൽകിയ കണക്കുകളിലെല്ലാം കോവിഡ്​ ബാധിതർ കൂടുതലും മരണം കുറവുമായിരുന്നു. 2021 ഏപ്രിൽ 21ന്​ രാജ്യത്തെ കോവിഡ്​ രോഗികളിൽ 6.2 ശതമാനം മാത്രമാണ്​ കേരളത്തിൽ എന്ന കണക്കാണ്​ നൽകിയത്​.

മരണം 1.4 ശതമാനവും. മേയ്​ 21ന്​ കോവിഡ്​ ബാധിതർ 10.6 ഉം മരണം 2.8ഉം ശതമാനം ആയിരുന്നു. എന്നാൽ, പിന്നീട്​ മരണസംഖ്യ കുത്തനെ ഉയർന്നു. ആഗസ്​റ്റ്​ 21ന്​ നൽകിയ കണക്കിൽ മൊത്തം കോവിഡ്​ ബാധിതരിൽ 56.9 ശതമാനവും ആകെ മരണങ്ങളിൽ 26.9 ശതമാനവും കേരളത്തിലാണെന്നാണ്​. സെപ്​റ്റംബർ 21 ആയപ്പോൾ കോവിഡ്​ ബാധിതർ 65.1 ശതമാനവും മരണത്തിൽ 45.2 ശതമാനവും കേരളത്തിൽ ആണെന്നായി. നവംബർ 21ന്​ മൊത്തം കോവിഡ്​ ബാധിതരിൽ 56.6 ഉം മരണ സംഖ്യയുടെ 77.4ഉം ശതമാനം കേരളത്തിലാണ്​​.

Leave A Reply
error: Content is protected !!