ദത്ത് കേസ്; ആന്ധ്രയിലെ ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിന് മുൻഗണന തേടി സർക്കാർ

ദത്ത് കേസ്; ആന്ധ്രയിലെ ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിന് മുൻഗണന തേടി സർക്കാർ

തിരുവനന്തപുരം : ദത്ത് എടുത്ത കുഞ്ഞിനെ ഏറെ വിവാദത്തെത്തുടർന്ന് വിട്ടുനൽകേണ്ടിവന്ന ആന്ധ്രയിലെ ദമ്പതികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്ത് എടുക്കാൻ പ്രത്യേക പരിഗണനയും മുൻഗണനയും ആവശ്യപ്പെട്ട് കേരള സർക്കാർ. ഡിഎൻഎ പരിശോധന ഫലം വന്നപ്പോൾ കുട്ടി അനുപമയുടേതാണെന്നു തെളിഞ്ഞിരുന്നു. ഇതെതുടർന്ന് കുഞ്ഞിനെ കഴിഞ്ഞ ദിവസം കോടതി വിട്ടു നൽകിയിരുന്നു.

രാജ്യത്ത് മുൻഗണനാടിസ്ഥാനത്തിൽ കുഞ്ഞുങ്ങളെ ദത്തെടുക്കാനുള്ള കേന്ദ്ര അഡോപ്ഷൻ റിസോഴ്സ് അതോറിട്ടിയോട് ഇക്കാര്യം ആവശ്യപ്പെട്ടതായി മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അതോറിട്ടിയിൽ പുതിയതായി രജിസ്റ്റർ ചെയ്താൽ ഇനിയും വർഷങ്ങൾ കാത്തിരിക്കേണ്ടിവരും അതിനാൽ ദത്തെടുക്കൽ ലിസ്റ്റിൽ വീണ്ടും അവരെ ഉൾപ്പെടുത്തി മാനുഷിക പരിഗണ നൽകണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു.

Leave A Reply
error: Content is protected !!