അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ന​വ​ജാ​ത ശി​ശു​ മരിച്ചു

അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ന​വ​ജാ​ത ശി​ശു​ മരിച്ചു

പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ല്‍ വീ​ണ്ടും ന​വ​ജാ​ത ശി​ശു​ മരിച്ചു . ഷോ​ള​യൂ​ര്‍ തൂ​വ ഊ​രി​ലെ വ​ള്ളി-​രാ​ജേ​ന്ദ്ര​ന്‍ ദ​മ്ബ​തി​ക​ളു​ടെ ഒ​ന്ന​ര​മാ​സം മാത്രം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ് മരിച്ചത്. കുഞ്ഞു തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒരാഴ്ചയിലധികം ന്യുമോണിയ ബാധിച്ച്‌ കിടപ്പിലായിരുന്നു കുഞ്ഞ്.

അ​ട്ട​പ്പാ​ടി​യി​ല്‍ ഈ ​ആ​ഴ്ച ര​ണ്ടാ​മ​ത്തെ ന​വ​ജാ​ത ശി​ശുവാണു മരിക്കുന്നത്. ​ രണ്ട് ദിവസം മുമ്ബ് അട്ടപ്പാടിയില്‍ ഒരു കുട്ടി കൂടെ മരണപ്പെട്ടിരുന്നു. അരിവാള്‍ രോഗം ബാധിച്ച്‌ കിടപ്പിലായിരുന്ന കുട്ടിയുടെ അമ്മയും കഴിഞ്ഞ ദിവസം മരണപ്പെട്ടു.

Leave A Reply
error: Content is protected !!