അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് ഉടൻ നീക്കും

അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് ഉടൻ നീക്കും

ഡൽഹി: വിദേശ യാത്രക്കാർക്ക് ആശ്വാസ തീരുമാനവുമായി സിവിൽ ഏവിയേഷൻ മന്ത്രാലയം. അന്താരാഷ്‌ട്ര വിമാന സർവീസുകൾ ഉടൻ തന്നെ പൂർവ സ്ഥിതിയിലാകുമെന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി രാജീവ് ബെൻസാൽ അറിയിച്ചു.നിലവിൽ നവംബർ 30വരെയാണ് അന്താരാഷ്ട് വിമാന സർവീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.

ഡിജിസിഎയുടെ പ്രത്യേകാനുമതിയും കാർഗോ സർവീസും നടത്തുന്ന വിമാനങ്ങൾ ഒഴികെ മറ്റെല്ലാ അന്താരാഷ്‌ട്ര വിമാന സർവീസുകൾക്കും വിലക്ക് തുടരുകയാണ്. കൊറോണയുടെ പശ്ചാത്തലത്തിലാണ് വിലക്ക് ആരംഭിച്ചത്. രാജ്യവ്യാപക ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് ശേഷം ഇതുവരെ വിമാന സർവീസുകൾ പഴയപടി ആയിട്ടില്ല. അതിനാൽ വിലക്ക് മാറ്റുന്നതോടെ അന്താരാഷ്‌ട്ര യാത്രക്കാരുടെ ഏറെ നാളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്.

Leave A Reply
error: Content is protected !!