നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുതിരാൻ തുരങ്കത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണം

നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുതിരാൻ തുരങ്കത്തിൽ ഇന്ന് മുതൽ ഗതാഗത പരിഷ്കരണം

തൃശൂർ കുതിരാൻ തുരങ്കത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് മുതൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തും. തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിലൂടെ ഇരു വശങ്ങളിലേക്കും വാഹനങ്ങൾ കടത്തി വിടും.

കുതിരാൻ മല വഴി വാഹങ്ങൾക്ക് പോകാൻ കഴിയില്ല. പാലക്കാട് ഭാഗത്തേക്കുള്ള തുരങ്കത്തിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് പുതിയ പരിഷ്‌കാരങ്ങൾ. പാറ പൊട്ടിക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തികൾ ഇവിടെ നടക്കും. വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. തുരംഗത്തിനകത്ത് പൊലീസ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.

Leave A Reply
error: Content is protected !!