ഷാഹിത കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതി ലോകായുക്ത ഇന്ന് പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ

ഷാഹിത കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതി ലോകായുക്ത ഇന്ന് പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ

തിരുവനന്തപുരം: വനിതാ കമ്മീഷൻ അംഗം ഷാഹിത കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പരാതി ലോകായുക്ത ഇന്ന് പരിഗണിക്കുമെന്ന് റിപ്പോർട്ടുകൾ. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും വനിതാ കമ്മീഷൻ അംഗമായി അപേക്ഷ നൽകുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകള്‍ നൽകിയെന്നാണ് ഷാഹിതക്കെതിരായ ആരോപണം. തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോള്‍ വിദ്യാഭ്യാസ യോഗ്യത തെറ്റായി രേഖപ്പെടുത്തിയെന്ന് ഷാഹിദ സമ്മതിച്ചിരുന്നു. റിപ്പോ‍ർട്ടിൻ മേൽ ഇന്ന് വാദം നടക്കും. വട്ടപ്പാറ സ്വദേശിയായ അഖില ഖാനാണ് പരാതി നൽകിയിരിക്കുന്നത്.

ഡോക്റേറ്റ് സംബന്ധിച്ച് സംബന്ധിച്ച് സാമൂഹിക നീതിവകുപ്പും, ഷാഹിത കമാലും പരസ്പര വിരുദ്ധമായ സത്യവാങ്മൂലമാണ് നൽകിയിരിക്കുന്നത്.  വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വിചിത്ര വാദങ്ങളുമായി വനിത കമ്മീഷൻ അംഗം ഡോ.ഷാഹിദ കമാൽ നേരത്തെ രം​ഗത്തെത്തിയിരുന്നു. കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റി ഓഫ് കോപ്ലിമെൻ്ററി മെഡിസിനിൽ നിന്നാണ് തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദാ കമാൽ ലോകായുക്തയക്ക് നൽകിയ മറുപടിയിൽ വിശദമാക്കുന്നത്.

Leave A Reply
error: Content is protected !!