തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിൽ വരുന്ന അഞ്ച് ദിവസം അതിതീവ്രമഴയ്‌ക്ക് സാധ്യത

തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിൽ വരുന്ന അഞ്ച് ദിവസം അതിതീവ്രമഴയ്‌ക്ക് സാധ്യത

തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിൽ വരുന്ന അഞ്ച് ദിവസം അതിതീവ്രമഴയ്‌ക്ക് സാധ്യത.ബംഗാൾ ഉൾക്കടലിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തമിഴ്നാട്ടിൽ രാമനാഥപുരം, നാഗപട്ടണം ജില്ലകളിലെ ചിലയിടങ്ങളിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്.

ബുധൻ, വ്യാഴം ദിവസങ്ങളിൽ പുതുച്ചേരിയിലെ കാരയ്‌ക്കലിന് പുറമെ തമിഴ്നാട്ടിലെ മധുര, തേനി, ശിവഗംഗ, കന്യാകുമാരി, പുതുക്കോട്ട, തെങ്കാശി ജില്ലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. നവംബർ 27, 28 തീയതികളിൽ രായലസീമ മേഖലയിലും കിഴക്കൻ ഗോദാവരി ജില്ലയിലെ യാനം ഉൾപ്പെടെ ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരങ്ങളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!