മണിപ്പൂരിൽ സ്വതന്ത്ര മുസ്ലീം എംഎൽഎ ബിജെപിയിൽ ചേർന്നു

മണിപ്പൂരിൽ സ്വതന്ത്ര മുസ്ലീം എംഎൽഎ ബിജെപിയിൽ ചേർന്നു

മണിപ്പൂരിൽ സ്വതന്ത്ര മുസ്ലീം എംഎൽഎ ബിജെപിയിൽ ചേർന്നു.മണിപ്പൂരിൽ ബിജെപിയുടെ ഭാഗമാകുന്ന ആദ്യത്തെ മുസ്ലീം എംഎൽഎയാണ് അൻതാസ് ഖാൻ. 2020 നവംബറിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇദ്ദേഹം നിയമസഭാംഗമായത്. മുസ്ലീം ഭൂരിപക്ഷമുള്ള ലിലോംഗിലെ ജനപ്രതിനിധിയാണ് ഇദ്ദേഹം. മുൻ മന്ത്രിയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായിരുന്ന നാസിർ ഖാനെ പരാജയപ്പെടുത്തിയായിരുന്നു വിജയം.

ബിജെപിയുടെ ദേശീയ വക്താവും മണിപ്പൂർ ചുമതല വഹിക്കുന്ന നേതാവുമായ സമ്പിത് പത്ര ഇംഫാലിൽ നടന്ന ചടങ്ങിൽ യുവ മുസ്ലീം എംഎൽഎയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തലസ്ഥാനമായ ഇംഫാലിൽ ചടങ്ങുകൾ നടന്നത്.

Leave A Reply
error: Content is protected !!