പതിനാല് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു; പിതാവിന് വധശിക്ഷ വിധിച്ച് ഉത്തർ പ്രദേശ് കോടതി

പതിനാല് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു; പിതാവിന് വധശിക്ഷ വിധിച്ച് ഉത്തർ പ്രദേശ് കോടതി

പതിനാല് വയസ്സുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് വധശിക്ഷ വിധിച്ച് ഉത്തർ പ്രദേശ് കോടതി. ഉത്തർ പ്രദേശിലെ ബഹ്റൈച്ചിലെ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ഏഴു ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി അഡീഷണൽ സെഷൻസ് ജഡ്ജ് നിതിൻ പാണ്ഡെയാണ് വിധി പറഞ്ഞത്.

തന്റെ മകളെ രണ്ട് വർഷത്തോളം നിരന്തരമായി ഭർത്താവ് പീഡിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മാതാവാണ് പൊലീസിൽ പരാതി നൽകിയത്. ഈ വർഷം ആഗസ്റ്റ് 25 ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പതിനൊന്നു ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി.പെൺകുട്ടിയുടെ നഗ്‌ന ചിത്രമെടുത്ത പിതാവ് അതുവച്ച് കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നുവെന്നും പറയുന്നു.

Leave A Reply
error: Content is protected !!