കഞ്ചാവുമായി യുവാവ് പിടിയിൽ

കഞ്ചാവുമായി യുവാവ് പിടിയിൽ

പാറശ്ശാല: കഞ്ചാവുമായി എക്‌സൈസ് യുവാവിനെ പിടികൂടി . കാരോട് പുല്ലുവെട്ടി പുത്തന്‍ വീട്ടില്‍ അജിനാണ് (25) പിടിയിലായത്. 20 ഗ്രാം കഞ്ചാവുമായാണ് യുവാവ് പിടിയിലായത്. എക്സൈസ് സംഘത്തിന്റെ പതിവ് പരിശോധനയ്ക്കിടയിലാണ് യുവാവ് കഞ്ചാവുമായി പിടിയിലായത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീഷ് പ്രിവന്‍റീവ് ഓഫിസര്‍ ഷാജു, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നൂജു, അനീഷ്, ഡ്രൈവര്‍ സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Leave A Reply
error: Content is protected !!