വിശാലിൻ്റെ വീരമേ വാകൈ സൂടും ജനുവരി 26-ന്

വിശാലിൻ്റെ വീരമേ വാകൈ സൂടും ജനുവരി 26-ന്

എനിമിക്ക് ശേഷം, നവാഗതനായ തു.പാ.ശരവണൻ സംവിധാനം ചെയ്ത വീരമേ വാഗൈ സൗദമാണ് വിശാലിന്റെ അടുത്ത ചിത്രം. ചിത്രത്തിൽ ഡിംപിൾ ഹയാതി നായികയാകുന്നു, കൂടാതെ രവീണയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇപ്പോൾ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. ചിത്രം ജനുവരി 26-ന് തീയറ്ററിൽ പ്രദർശനത്തിന് എത്തും.

പ്രധാനമായും ഹൈദരാബാദിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ആക്ഷൻ സീക്വൻസുകളാണ് ഹൈലൈറ്റ്. തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രമാണിത്. ഒരു സാധാരണ ചെറുപ്പക്കാരന്‍ വ്യക്തികള്‍ക്കും സമൂഹത്തിനും നേരെയുള്ള ഭരണകൂടത്തിന്റെയും ഭരണത്തില്‍ സ്വാധീനമുള്ളവരുടെയും പീഡനങ്ങള്‍ക്കെതിരെ നടത്തുന്ന സാഹസികമായ ഒറ്റയാള്‍ പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. രവീണാ രവി, തുളസി, കവിതാ ഭാരതി, യോഗി ബാബു, ജോര്‍ജ് മരിയ, ബാബുരാജ്, ബ്ലാക്ക്ഷീപ്പ് ദീപ്തി, മഹാ ഗാന്ധി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ഷങ്കര്‍ രാജ സംഗീതവും കവിന്‍ രാജ് ഛായഗ്രഹണവും . വിശാല്‍ ഫിലിം ഫാക്ടറിയുടെ ബാനറില്‍ വിശാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Leave A Reply
error: Content is protected !!