‘9,99,999-ാമത് കൊവിഡ് ടെസ്റ്റ്’; വീഡിയോ പങ്ക് വച്ച് സോനു നിഗം, ഏറ്റെടുത്ത് ആരാധകർ

‘9,99,999-ാമത് കൊവിഡ് ടെസ്റ്റ്’; വീഡിയോ പങ്ക് വച്ച് സോനു നിഗം, ഏറ്റെടുത്ത് ആരാധകർ

കൊവിഡ് വൈറസ് മഹാമാരിയുമായുള്ള നമ്മുടെ പോരാട്ടം തുടങ്ങി രണ്ട് വര്‍ഷം പിന്നിട്ടിരിക്കുന്നു. 2019 അവസാനമാണ് കൊവിഡ് 19 എന്ന രോഗം ലോകരാജ്യങ്ങളെയാകെ പിടിച്ചുലച്ചുകൊണ്ട് പടരാന്‍ തുടങ്ങിയത്. 2020ഉം 2021ഉം പൂര്‍ണ്ണമായും കൊവിഡിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് കടന്നുപോയതെന്ന് പറയാം.

ഇതിനിടെ യാത്രകള്‍ക്കും, വിവിധ പരിപാടികളിലും ആഘോഷങ്ങളിലും പങ്കെടുക്കേണ്ട സാഹചര്യങ്ങളിലുമെല്ലാം ഇതിനായി പ്രത്യേകം കൊവിഡ് പരിശോധന നടത്തി, സാക്ഷ്യപത്രം കരുതേണ്ടത് അത്യാവശ്യമായി മാറി. ഈ സാഹചര്യത്തില്‍ ആവര്‍ത്തിച്ച് കൊവിഡ് പരിശോധന നടത്തിയവര്‍ ഏറെയാണ്. സമാനമായ അനുഭവത്തെ കുറിച്ച് രസകരമായി പങ്കുവയ്ക്കുകയാണ് പ്രമുഖ ഗായകന്‍ സോനു നിഗം.

തന്റെ 9,99,999-ാമത്തെ കൊവിഡ് പരിശോധനയാണിത് എന്ന അടിക്കുറിപ്പുമായി സോനു കൊവിഡ് പരിശോധന നടത്തുന്ന വീഡിയോ ആണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ലാബ് ടെക്‌നീഷ്യന്‍ സ്വാബ് ശേഖരിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇത്രയധികം തവണ പരിശോധനയ്ക്ക് വിധേയനായിട്ടും സാമ്പിള്‍ ശേഖരിക്കുമ്പോള്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയില്‍ നിന്ന് സോനു മുക്തനല്ലെന്ന് വീഡിയോയില്‍ തന്നെ വ്യക്തമാണ്.

Leave A Reply
error: Content is protected !!