‘റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാകണം’: വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ മന്ത്രി

‘റോഡുകള്‍ കത്രീന കൈഫിന്റെ കവിളുകള്‍ പോലെയാകണം’: വിവാദ പരാമര്‍ശവുമായി രാജസ്ഥാന്‍ മന്ത്രി

ജ​യ്പൂ​ർ: റോ​ഡു​ക​ൾ ന​ടി ക​ത്രീ​ന കൈ​ഫി​ന്‍റെ ക​വി​ളു​ക​ൾ പോ​ലെ​യാ​വ​ണ​മെ​ന്ന് രാ​ജ​സ്ഥാ​ൻ മ​ന്ത്രി രാജേന്ദ്ര സിംഗ് ഗുദ്ധ. സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിക്കിടെയാണ് മന്ത്രി വിവാദ പരാമര്‍ശം നടത്തിയത്. മണ്ഡലത്തിലെ ചിലര്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയറോട് മന്ത്രി തന്റെ മണ്ഡലത്തിലെ റോഡുകള്‍ കത്രീന കൈഫിന്റെ കവിള്‍തടങ്ങള്‍ പോലെ നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെട്ടത്. ഇതോടെ മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി.

ആദ്യം ഹേമ മാലിനിയുടെ കവിളിനോടായിരുന്നു റോഡുകളെ എംഎൽഎ ഉപമിച്ചത്. തന്റെ മണ്ഡലത്തിലെ റോഡുകൾ ഹേമമാലിനിയുടെ കവിളിന് സമാനമാക്കണം. വേണ്ട, അവർക്ക് വയസായി, ഈ കാലഘട്ടത്തിൽ പ്രശസ്തയായി നിൽക്കുന്ന നടി ഏതാണ്? എംഎൽഎ നാട്ടുകാരോട് ചോദിച്ചു. കൂട്ടം കൂടി നിന്നവർ കത്രീന കൈഫ് എന്ന് ഉച്ചത്തിൽ പറഞ്ഞു. എങ്കിൽ നാട്ടിലെ റോഡുകൾ കത്രീന കൈഫിന്റെ കവിളുകൾക്ക് സമാനമാക്കണമെന്ന് കോൺഗ്രസ് എംഎൽഎ എഞ്ചിനീയറോട് ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!