സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരനാണെന്ന് ആരോപിച്ച് കോളേജ് അധ്യാപകനെതിരേ വിദ്യാര്‍ഥിനിയുടെ പരാതി

സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരനാണെന്ന് ആരോപിച്ച് കോളേജ് അധ്യാപകനെതിരേ വിദ്യാര്‍ഥിനിയുടെ പരാതി

ലഖ്‌നൗ: യുപിയിലെ പിലിഭിത്തിലെ കോളേജ് വിദ്യാര്‍ഥിനിയാണ് തന്റെ കോളേജിലെ ഗണിതാധ്യാപകനെതിരേ പോലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ഥിനികള്‍ക്ക് ചില മരുന്നുകള്‍ നല്‍കിയശേഷം അവരെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും മാസങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നുമാണ് വിദ്യാര്‍ഥിനി ഉയർത്തുന്ന പരാതി.

അധ്യാപകന്‍ സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരനാണ്. അയാള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവരികയാണ്. താനും സുഹൃത്തും അധ്യാപകന്റെ വീട്ടില്‍പോയപ്പോള്‍ ലൈംഗികാതിക്രമത്തിന് ഇരയായി. മാസങ്ങളായി ഈ ഉപദ്രവം തുടര്‍ന്നുവരികയാണെന്നും പരാതിയിൽ ഉണ്ട്.

മരുന്നുകള്‍ നല്‍കിയ ശേഷം ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുന്ന അധ്യാപകന്‍, ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് പെണ്‍കുട്ടികളെ കൈമാറാറുണ്ടെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. അധ്യാപകന്റെ വീട്ടില്‍ സെക്‌സ് ടോയികളുണ്ടെന്നും കോളേജ് മാനേജ്‌മെന്റുമായി അടുത്തബന്ധമുള്ളയാളാണ് അധ്യാപകനെന്നും വിദ്യാര്‍ഥിനി ആരോപിക്കുന്നു.

Leave A Reply
error: Content is protected !!