കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ യോഗത്തില്‍ ജി ആര്‍ അനില്‍ പങ്കെടുക്കും

കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ യോഗത്തില്‍ ജി ആര്‍ അനില്‍ പങ്കെടുക്കും

തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ വിളിച്ചു ചേര്‍ത്ത സംസ്ഥാന ഭക്ഷ്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കുന്നതിനായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ഡല്‍ഹിയില്‍ എത്തി.
‘വിശപ്പുരഹിത കേരളം’ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് മന്ത്രി ഡൽഹിയിൽ എത്തിയത്.
ഭക്ഷ്യ പൊതുവിതരണ വകുപ്പിനെയും ഉപഭോക്തൃ കാര്യങ്ങളെയും ലീഗല്‍ മെട്രോളജി വകുപ്പിനെയും സംബന്ധിച്ച കാര്യങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

കേരളത്തിലെ മുന്‍ഗണന കാര്‍ഡുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും ഉപഭോക്ത്യ ബോധവല്‍ക്കരണത്തെ സംബന്ധിച്ച പദ്ധതികളും സംസ്ഥാനത്തിന്റെ അരി വിഹിതത്തില്‍ ആന്ധ്ര ജയ അരിയുടെ വിഹിതം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും പാചക വാതക സബ്സിഡി കുടിശ്ശിക പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചും കേന്ദ്ര മന്ത്രിയുമായി അദ്ദേഹം ചര്‍ച്ച ചെയ്യും.

Leave A Reply
error: Content is protected !!