പിഡബ്ല്യുഡി ജൂനിയര്‍ എഞ്ചിനീയറുടെ വീട്ടില്‍ റെയ്ഡ്; 40 ലക്ഷം രൂപ പിടികൂടി

പിഡബ്ല്യുഡി ജൂനിയര്‍ എഞ്ചിനീയറുടെ വീട്ടില്‍ റെയ്ഡ്; 40 ലക്ഷം രൂപ പിടികൂടി

പിഡബ്ല്യുഡി ജൂനിയര്‍ എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 40 ലക്ഷം രൂപ പിടികൂടി. പൊതുമരാമത്ത് വകുപ്പിലെ ജൂനിയര്‍ എന്‍ജിനിയറുടെ ഓഫീസിലെ പിവിസി പൈപ്പിലാണ് കൈക്കൂലിപ്പണം ഒളിപ്പിച്ചിരുന്നത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ ശാന്തനഗൗഡ ബിരാദാറിന്‍റെ വസതിയിലായിരുന്നു പരിശോധന.

ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊലീസ് സൂപ്രണ്ട് മഹേഷ് മേഘന്നനവറിന്‍റെ നേതൃത്വത്തിലുള്ള സംഘംമാണ് കോളനിയിലെ വസതിയില്‍ പരിശോധനയ്ക്ക് എത്തിയത്. കണക്കിൽ പെടാത്ത പണം ശാന്തനഗൗഡ ബിരാദാറിന്‍റെ വസതിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പിവിസി പൈപ്പ് മുറിക്കാൻ പ്ലംബറെ വിളിച്ചുവരുത്തി. പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വൻതുക കണ്ടെത്തി. ആകെ 40 ലക്ഷം രൂപയാണ് വീട്ടിൽ നിന്ന് പിടിച്ചെടുത്തത്.

പിഡബ്ല്യുഡി ഉദ്യോഗസ്ഥന് ഗുബ്ബി കോളനിയിലും ബഡേപൂരിലും വീടുകളും പ്ലോട്ടുകളും ഫാം ഹൗസുകളും ഉണ്ടെന്ന് രേഖകളില്‍ നിന്ന് വ്യക്തമായി. വസ്തുവകകളുടെ മൂല്യം കണ്ടെത്തേണ്ടതുണ്ടെന്ന് എസിബി വൃത്തങ്ങൾ അറിയിച്ചു.

Leave A Reply
error: Content is protected !!