രണ്ട് യുവാക്കളെ വണ്ണപ്പുറം ഒടിയപാറയിലെ ക്രഷറിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

രണ്ട് യുവാക്കളെ വണ്ണപ്പുറം ഒടിയപാറയിലെ ക്രഷറിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: വണ്ണപ്പുറം ഒടിയപാറയിലെ മെറ്റല്‍ ക്രഷര്‍ കുളത്തില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി.ഒടിയപാറ സ്വദേശികളായ രതീഷ്, അനീഷ് എന്നിവരാണ് മരിച്ചത് . കുളത്തില്‍ ആമ്ബല്‍ പറിക്കാനെത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇരുവരും പതിവായി കുളത്തില്‍ ആമ്ബല്‍ പറിക്കാൻ എത്തുമായിരുനെന്നു നാട്ടുകാര്‍ പൊലിസിനെ അറിയിച്ചു. മരണമടഞ്ഞവരില്‍ ഒരാള്‍ അപസ്മാരത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. പ്രാഥമിക നിഗമനത്തില്‍ മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ കൂടുതലായി എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു.

Leave A Reply
error: Content is protected !!