ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണ വിൽപ്പന പുനരാരംഭിക്കാനൊരുങ്ങി റെയിൽവേ

ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണ വിൽപ്പന പുനരാരംഭിക്കാനൊരുങ്ങി റെയിൽവേ

ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണ വിൽപ്പന പുനരാരംഭിക്കാനൊരുങ്ങി റെയിൽവേ.രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഗതിമാൻ എന്നീ ട്രെയിനുകളിലാണ് ഭക്ഷണം ലഭിക്കുക. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ട്രെയിനുകളില്‍ ഭക്ഷണ വില്‍പ്പന നിര്‍ത്തിവെച്ചത്.

ട്രെയിനുകളില്‍ ഭക്ഷണ വിതരണം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചതായി അറിയിച്ച് റെയില്‍വേ ഐ.ആര്‍.സി.ടിസിക്ക് നേരത്തെ കത്തയച്ചിരുന്നു. യാത്രക്കാര്‍ക്ക് വെബ്സൈറ്റ് വഴി ഭക്ഷണം ബുക്ക് ചെയ്യാം. കാറ്ററിങ് സര്‍വീസ് പുനരാരംഭിക്കുന്നതിനെ കുറിച്ച് യാത്രക്കാരെ എസ്എംഎസ്, ഇ മെയില്‍ വഴി അറിയിക്കാനും ആലോചനയുണ്ട്.അതോടൊപ്പം അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ സാധാരണ നിലയിലാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.

Leave A Reply
error: Content is protected !!